കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. വാതിലിനരികിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. പാലക്കാട് പട്ടാമ്പി മലയാറ്റിൽ വീട്ടിൽ സുബ്രഹ്‌മണ്യൻ്റെ മകൻ വിഷ്‌ണു (20) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം.
തൃശ്ശൂർ റെയിൽവേ സ്റ്റേഷന് അര കിലോമീറ്റർ മുൻപ് മിഠായിഗേറ്റിനടുത്താണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ വിഷ്ണുവിനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് ഈ റൂട്ടിൽ ഏറ്റവും അധികം വിദ്യാർഥികൾ ആശ്രയിക്കുന്ന ട്രെയിനാണ്.


അസാധാരണ തിരക്ക് അനുഭവപ്പെടുന്ന ട്രെയിൻ ഏറണാകുളം വരെയും തിരിച്ചും നിൽക്കാൻ ഇടമില്ലാതെയാണ് ഓടുന്നത് പതിവ്. വാരാന്ത്യങ്ങളിലും തുടക്കത്തിലും ഇത് ഏറ്റവും തിങ്ങിനിറഞ്ഞ അവസ്ഥയിലാവും.
റോഡ് വഴിയുള്ള യാത്ര ബുദ്ധിമുട്ടേറിയത് ആയതോടെ യാത്രാക്കാരുടെ എണ്ണം വർധിക്കയും ചെയ്തു.
അകത്തേക്ക് കയറിപ്പറ്റാൻ കഴിയാതെയും ശ്വാസം മുട്ടുന്ന അവസ്ഥയിലും വാതിൽക്കലും വഴിയിലും നിന്ന് യാത്ര ചെയ്യുന്നത് പതിവാണ്.
Student dies after falling from Kannur-bound executive train